കേരള എക്‌സ്പ്രസ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

Posted on: May 5, 2018 1:50 pm | Last updated: May 5, 2018 at 3:52 pm

കൊച്ചി: ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ട്രെയിനിലെ ഒരു സ്‌ളീപ്പര്‍ കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ രൂപപ്പെട്ട വിള്ളല്‍ സമയോചിതമായി കണ്ടെത്താനായതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ട്രെയിന്‍ എറണാകളും സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ റോളിംഗ് ഇന്‍ പരിശോധനയിലാണ് എസ് 4 കോച്ചിന്റെ അടിയിലെ ഫ്രെയിമില തകരാറ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പരിശോധന നടത്തിയ ശേഷം ഈ കോച്ചിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റുകയായിരുന്നു.