Connect with us

Business

ഫ്‌ളിപ് കാര്‍ട്ടിന്റെ 75 ശതമാനം ഓഹരിയും വാള്‍മാര്‍ട്ടിന്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ ഒന്നായ ഫ്‌ളിപ് കാര്‍ട്ടിന്റെ നാലില്‍ മൂന്ന് ഓഹരിയും അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് സ്വന്തമാക്കുന്നു. ഇതുസംബന്ധിച്ച കരാറിന് ഫ്‌ളിപ്കാര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി.

ഫ്‌ളിപ്കാര്‍ട്ടില്‍ 75 ശമാനം ഓഹരിപങ്കാളിത്തമാണ് വാള്‍മാര്‍ട്ടിന് ലഭിക്കുക. 15 ബില്യണ്‍ ഡോളറിനാണ് ഓഹരികള്‍ വില്‍ക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest