സ്വകാര്യ ബസുകാരുടെ മോശം പെരുമാറ്റം: കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി

Posted on: May 2, 2018 12:46 pm | Last updated: May 2, 2018 at 12:46 pm

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിത വേഗതയും ജീവനക്കാരുടെ അശ്രദ്ധമായ പെരുമാറ്റവും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. വടകരയില്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് പരുക്കേല്‍ക്കാനിടയായ സഭാവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തടയാന്‍ നിരീക്ഷണം ശക്തമാകാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.