വെള്ളിക്കുളങ്ങരയില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

Posted on: May 1, 2018 10:54 am | Last updated: May 1, 2018 at 2:10 pm

ത്യശൂര്‍: വെള്ളിക്കുളങ്ങരയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ദളിത് യുവതി മരിച്ചു. ജീത്തുവെന്ന യുവതിയാണ് ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുറച്ചു കാലമായി ജീത്തുവും ഭര്‍ത്താവ് വിരാജും അകന്നു കഴിയുകയായിരുന്നു.

ഞായറാഴ്ച വെള്ളിക്കുളങ്ങരയിലെ വീട്ടില്‍ പിതാവിനൊപ്പം കുടുംബശ്രീ യോഗത്തിനെത്തിയ ജീത്തുവിന്‌മേല്‍ ഇവിടെയെത്തിയ വിരാജ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ജീത്തുവിന്റെ പിതാവടക്കമുള്ള നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും തടയാനാകുംമുമ്പെ വിരാജ് ക്യത്യം നടത്തുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ വിരാജിനെ ഇപ്പോഴും പിടികൂടാനായിട്ടില്ല