ശ്രീകാന്ത്- ലി ചോംഗ് ക്വാര്‍ട്ടര്‍

സൈന, സിന്ധു, പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍
Posted on: April 27, 2018 6:03 am | Last updated: April 27, 2018 at 12:08 am
ശ്രീകാന്ത്- ലി ചോംഗ് (ഫയല്‍)

വുഹാന്‍(ചൈന): ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിദംബി ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, പി വി സിന്ധു, സൈന നെഹ്വാള്‍ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

വനിതാ സിംഗിള്‍സില്‍ സൈന പരാജയപ്പെടുത്തിയത് ചൈനയുടെ ഗോ ഫാംഗ്ജിയെ. സ്‌കോര്‍ : 2118, 218. നാല്‍പത് മിനുട്ടിനുള്ളില്‍ മത്സരം ജയിക്കാന്‍ സൈനക്ക് സാധിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ സൈനയുടെ അടുത്ത എതിരാളി സീഡിംഗ് ഇല്ലാത്ത കൊറിയന്‍ താരം ലി ജാംഗ് മിയാണ്. എന്നാല്‍, കൊറിയക്കാരിയെ എഴുതിത്തള്ളേണ്ട. തായ്‌ലന്‍ഡിന്റെ മുന്‍ ലോക ചാമ്പ്യന്‍ രചനോക് ഇന്റാനനെ അട്ടിമറിച്ചാണ് ലീ ജാംഗ് ക്വാര്‍ട്ടറിലെത്തിയത്.

മൂന്നാം സീഡ് ആയ പി വി സിന്ധുവും ചൈനീസ് താരത്തെ മറികടന്നാണ് ക്വാര്‍ട്ടറിലെത്തിയത്. ചെന്‍ സിയോക്‌സിനെ 21-12, 21-15നാണ് സിന്ധു തോല്‍പ്പിച്ചത്.

പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തിന്റെ പ്രീക്വാര്‍ട്ടര്‍ ജയം ഹോങ്കോംഗിന്റെ വോംഗ് വിംഗ് കിക്കെതിരെ. ആദ്യ ഗെയിമില്‍ 7-2ന് പിറകില്‍ നില്‍ക്കുമ്പോള്‍ ഹോങ്കോംഗ് താരം റിട്ടയര്‍ ചെയ്യുകയായിരുന്നു. ക്വാര്‍ട്ടര്‍ എതിരാളി ലി ചോംഗ് വിയാണ്.

ആള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയ എച്ച് എസ് പ്രണോയ് ഇവിടെ ചൈനീസ് തായ്‌പേയുടെ വാംഗ് സു വിയെ മൂന്ന് ഗെയിം നീണ്ട പോരില്‍ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ : 1621, 2114, 2112.