ജഡ്ജിമാരുടെ നിയമനം: കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറിയില്‍ കൈകടത്തുന്നു-സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍

Posted on: April 26, 2018 10:49 am | Last updated: April 26, 2018 at 1:31 pm

ന്യൂഡല്‍ഹി: ഇന്ദു മല്‍ഹോത്രയെ മാത്രം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ സുപ്രീം കോടതി ബാര്‍ ആസോസിയേഷന്‍ രംഗത്ത്.

ഒരാള്‍ക്ക് മാത്രം നിയമനം നല്‍കുകയും മറ്റൊരാള്‍ക്ക് നിയമനം നല്‍കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ജുഡീഷ്യറിയിലുള്ള സര്‍ക്കാറിന്റെ കൈകടത്തലാണെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വികാസ് സിംഗ് പറഞ്ഞു. ഇത് ഗരുതരമായ വിഷയമാണ് . ഇക്കാര്യം സര്‍ക്കാറിന് മുന്നില്‍ ശക്തമായി അവതരിപ്പിക്കണം.

ഇന്ദു മല്‍ഹോത്ര നല്ല അഭിഭാഷകയാണ്. അവര്‍ക്ക് ജ്ഡ്ജിയെന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കാനുമാകും. എന്നാല്‍ അഡ്വ കെ എം ജോസഫിന്റെ നിയമന കാര്യത്തിലും തീരുമാനമുണ്ടാകേണ്ടതുണ്ടെന്ന് വികാസ് സിംഗ് പറഞ്ഞു.