Connect with us

Kerala

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുമായി വിദ്യാഭ്യാസ വിനിമയത്തിന് മികച്ച സാധ്യത: സഊദി അംബാസഡര്‍

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുമായി വിദ്യാഭ്യാസ വിനിമയത്തിന് ഏറെ സാധ്യതകളുണ്ടെന്ന് ഇന്ത്യയിലെ സഊദി അറേബ്യന്‍ അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍ശാത്തി. സര്‍വകലാശാലയുമായി വിദ്യാഭ്യാസ മേഖലയില്‍ സഹകരണ സാധ്യത ആരാഞ്ഞ് സര്‍വകലാശാലയിലെത്തിയപ്പോഴായിരുന്നു ഡോ. സൗദ് മുഹമ്മദ് അല്‍ശാത്തിയുടെ പ്രതികരണം. അല്‍ശാത്തിക്കൊപ്പം ഉന്നത സംഘവുമുണ്ടായിരുന്നു.

പഠന ഗവേഷണ രംഗത്ത് പരമാവധി സഹകരണം ഉറപ്പാക്കുന്ന നടപടികള്‍ കൈക്കൊള്ളുന്നതിന് സഊദി ഉന്നതതല സംഘവും സര്‍വകലാശാല അധികൃതരും തമ്മില്‍ പ്രാഥമിക ധാരണയായി. സംഘത്തെ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, പ്രോ. വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സൗദി എംബസിയിലെ കള്‍ച്ചറല്‍ അറ്റാഷെ ഡോ. അബ്ദുല്ല ശത്വി, ഫസ്റ്റ് സെക്രട്ടറി മാജിദ് അല്‍ ഹര്‍ബി, മുന്‍ അറ്റാഷെ അഹ്്മദ് അലി അല്‍ റൂമി, സഊദിയിലെ ഇസ്്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഉപദേശകന്‍ സുലൈമാന്‍ അല്‍ ബാത്ത്‌ലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Latest