കോഴിക്കോട്ട് നിരോധനാജ്ഞയില്‍ ഇളവ് അനുവദിച്ചു

Posted on: April 21, 2018 10:06 pm | Last updated: April 21, 2018 at 10:06 pm

കോഴിക്കോട്: കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കോഴിക്കോട് നഗരപരിധിയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഇളവ് പ്രഖ്യാപിച്ചു. പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ച ഉത്തരവിലാണ് ഇളവ് വരുത്തിയത്. പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി ഒരാഴ്ച മുമ്പ് അതാത് സബ്ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.

കോഴിക്കോട്ട് സംഘര്‍ഷ നിലയില്‍ അയവ് വന്നതായും ക്രമസമാധാന നില പൂര്‍വ സ്ഥിതിയിലായതായും സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.