ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ശ്രമം കോണ്‍ഗ്രസ് ഉപേക്ഷിച്ചു

Posted on: April 6, 2018 12:46 pm | Last updated: April 6, 2018 at 2:10 pm

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസ് വേണ്ടെന്നുവെച്ചു. പ്രശ്‌നം ഇപ്പോള്‍ അവസാനിച്ചതായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേത്യത്വത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നീക്കങ്ങള്‍ നടന്നുവരവെയാണ് ശ്രമം ഉപേക്ഷിച്ചതായി കോണ്‍ഗ്രസ് വ്യകതമാക്കിയിരിക്കുന്നത്. അതേ സമയം ഇടത് പാര്‍ട്ടികള്‍ ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണ് കോണ്‍ഗ്രസ് പിന്‍മാറിയതെന്ന് സൂചനയുണ്ട്.