ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യക്ക്; ലേലം 6138.1 കോടി രൂപക്ക്

Posted on: April 5, 2018 6:32 pm | Last updated: April 5, 2018 at 9:06 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപക്കാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ വാങ്ങിയത്. 2018 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.

2012 മുതല്‍ 2018 വരെ സ്റ്റാര്‍ ഇന്ത്യക്ക് തന്നെയായിരുന്നു സംപ്രേഷണാവകാശം. അന്ന് 3851 കോടി രൂപക്കാണ് കമ്പനി ലേലത്തില്‍ പിടിച്ചത്. സോണി, ജിയോ തുടങ്ങിയ കരുത്തരെ പിന്തള്ളിലാണ് സ്റ്റാര്‍ ഇന്ത്യ സംപ്രേഷണാവകാശം നേടിയത്.