Connect with us

International

അവിശ്വാസത്തിന് പിന്തുണ തേടി നായിഡു- കെജ്‌രിവാള്‍ കൂടിക്കാഴ്ച

Published

|

Last Updated

ഡല്‍ഹിയില്‍ നടന്ന അരവിന്ദ് കെജ്‌രിവാള്‍
എന്‍ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ടി ഡി പി മേധാവിയുമായ എന്‍ ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാറിനെതിരെ ടി ഡി പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശം പുറത്തുവന്നിട്ടില്ല. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി (എസ് സി എസ്) നല്‍കണമെന്ന ആവശ്യം സംബന്ധിച്ചും തന്റെ സംസ്ഥാനത്തോട് കേന്ദ്രം പുലര്‍ത്തുന്ന അവഗണന സംബന്ധിച്ചും കെജ്‌രിവാളുമായി നായിഡു സംസാരിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

എന്‍ ഡി എയുടെ ഭാഗമായിരുന്ന ടി ഡി പി കഴിഞ്ഞ മാസം മുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടി ഡി പി കേന്ദ്ര സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതിനുള്ള പിന്തുണ ഉറപ്പാക്കല്‍ എന്ന അജന്‍ഡ കൂടി കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നിലുണ്ട്. നാല് എം പിമാരാണ് ലോക്‌സഭയില്‍ എ എ പിക്ക് ഉള്ളത്. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ നായിഡു ഇതിനകം വിവിധ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, എ ഐ എ ഡി എം കെ, ഡി എം കെ, ശിവസേന നേതാക്കളുമായാണ് അദ്ദേഹം ചൊവ്വാഴ്ച ആശയവിനിമയം നടത്തിയത്.

കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി, എന്‍ സി പി പ്രസിഡന്റ് ശരദ് പവാര്‍, ശിരോമണി അകാലി ദള്‍ പ്രതിനിധി ഹര്‍സിമ്രത് കൗര്‍, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ധോപാധ്യായ, സി പി ഐ നേതാവ് ഡി രാജ, എ ഐ എ ഡി എം കെ നേതാവ് വി മൈത്രേയന്‍, അപ്‌നാ ദള്‍

 

Latest