‘ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഐ എന്‍ എല്ലിന്റെ ഇടതുമുന്നണി പ്രവേശമുണ്ടാകും’

Posted on: April 4, 2018 6:18 am | Last updated: April 3, 2018 at 11:44 pm

കോഴിക്കോട്: ഐ എന്‍ എല്ലിന്റെ ഇടതുമുന്നണി പ്രവേശം സമീപഭാവിയില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഘടകകക്ഷിയെ പോലെ തന്നെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മുന്നണിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകളിലെല്ലാം ഐ എന്‍ എല്ലിന്റെ സാന്നിധ്യമുണ്ട്. മുന്നണി പ്രവേശം സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.പ്രഖ്യാപനത്തിന്റെ കാലതാമസം മാത്രമേയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പത്രസമ്മേനത്തില്‍ പറഞ്ഞു.

ഐ എന്‍ എല്ലിന്റെ രജതജൂബിലി ആഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ നടത്തും. ഉദ്ഘാടനം ഈമാസം 27ന് കോഴിക്കോട് നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.