ആസ്‌ത്രേലിയ തോല്‍വിയിലേക്ക്

Posted on: April 3, 2018 6:17 am | Last updated: April 3, 2018 at 1:01 am

ജൊഹന്നാസ്ബര്‍ഗ്: ആസ്‌ത്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ദക്ഷിണാണാഫ്രിക്ക ജയത്തിലേക്ക്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 612 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ആസ്‌ത്രേലിയ നാലാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 88 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകളും ഒരു ദിനവും കൈയിലിരിക്കേ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ 524 റണ്‍സ് കൂടി വേണം. തോല്‍വിയൊഴിവാക്കണമെങ്കില്‍ സന്ദര്‍ശര്‍ക്ക് അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു.

മാറ്റ് റെന്‍ഷോ (അഞ്ച്), ബേണ്‍സ് (42), ഖവാജ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 23 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പും ഏഴ് റണ്‍സുമായി ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കക്കായി വിരമിക്കല്‍ മത്സരം കളിക്കുന്ന മോണി മോര്‍ക്കല്‍ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ഹാഫ് ഡുപ്ലെസിസിന്റെ സെഞ്ച്വറിയുടേയും (120), ഡീന്‍ എല്‍ഗാറിന്റെ അര്‍ധ സെഞ്ച്വറിയുടേയും (81) ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ് 336/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടോംബ ബാവുമ (35), വെറോണ്‍ ഫിന്‍ലാന്‍ഡര്‍ (33) എന്നിവരായിരുന്നു ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സില്‍ ആസ്‌ത്രേലിയക്കായി പാറ്റ് കുമ്മിന്‍സ് നാലും നഥാന്‍ ലിയോണ്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.