കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു

Posted on: April 1, 2018 10:44 am | Last updated: April 1, 2018 at 10:44 am

കോട്ടയം: നര്‍മത്തില്‍ ചാലിച്ച വരകള്‍കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍(76)അന്തരിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

തന്റെ കാര്‍ട്ടൂണുകളും നര്‍മലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം എന്ന പുസ്തകം ഇന്നലെ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തിരുന്നു. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം , കാര്‍ട്ടൂണിസ്റ്റ് കെ എസ് പിള്ള പുരസ്്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ നടത്തും.