Connect with us

Kerala

സര്‍ക്കാര്‍ ഓഫീസുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതിന് നിയന്ത്രണം

Published

|

Last Updated

പാലക്കാട്: പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിയമിക്കുന്നതിന് നിയന്ത്രണം. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതിനും വൃത്തിയാക്കേണ്ട സ്ഥലം നിര്‍ണയിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശമിറക്കി. ജി ഐ പൈപ്പ് ഉപയോഗിച്ച് താത്കാലിക മേല്‍ക്കൂരയുണ്ടാക്കി വൃത്തിയാക്കുന്ന സ്ഥലം ചേര്‍ത്ത് വിസ്തൃതി കണക്കാക്കിയാല്‍ പാര്‍ട്ട്‌ടൈം തസ്തിക സൃഷ്ടിക്കുന്നതിന് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് നിര്‍ദേശം.

താത്കാലിക മേല്‍ക്കൂര സംവിധാനം സാധാരണയായി ഉപയോഗിക്കുന്നത് കാര്‍ പാര്‍ക്കിംഗ്, വിശ്രമസ്ഥലം, യോഗങ്ങള്‍ ചേരുന്നതിന് എന്നിവക്കാണ്. പലപ്പോഴും ഇത്തരം സംവിധാനങ്ങള്‍ ദിവസവും വൃത്തിയാക്കേണ്ടിവരുന്നില്ല. ഇത്തരം താത്കാലിക സംവിധാനം വൃത്തിയാക്കേണ്ട സ്ഥലങ്ങളില്‍ ഉള്‍പ്പെടുത്തുന്നതുവഴി വൃത്തിയാക്കുന്ന സ്ഥലത്തിന്റെ വര്‍ധനക്കും പുതിയ സ്വീപ്പര്‍ തസ്തിക സൃഷ്ടിക്കുന്നതിനും കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ഓഫീസുകളില്‍ ജി ഐ പൈപ്പ്, ഷീറ്റ് എന്നിവ കൊണ്ടോ മറ്റേതെങ്കിലും സാമഗ്രികള്‍ കൊണ്ടോ നിര്‍മിച്ചിട്ടുള്ള താത്കാലിക സംവിധാനം സ്വീപ്പിംഗ് ഏരിയയായി കണക്കാക്കേണ്ടതില്ലെന്ന് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറും അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്നാണ് പുതിയ നിര്‍ദേശം സര്‍ക്കാര്‍ ഇറക്കിയിട്ടുള്ളത്.