ജോര്‍ദാന്‍ രാജാവ് ഇന്ത്യയില്‍

Posted on: February 28, 2018 11:55 pm | Last updated: February 28, 2018 at 11:55 pm

ന്യുഡല്‍ഹി: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ ഹുസൈന്‍ ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യയും ജോര്‍ദാനുമായുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം പ്രധാനമായും എത്തിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ഡല്‍ഹി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തീവ്രവാദ നിലപാടുകള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന അദ്ദേഹം, ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഇന്ന് നടക്കുന്ന ഇസ്‌ലാമിക പൈതൃക സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും. നരേന്ദ്ര മോദി ജോര്‍ദാന്‍ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് സന്ദര്‍ശനം.