Connect with us

Gulf

'ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്കു ആശ്വാസകരം'

Published

|

Last Updated

കല്‍ബ: ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ ഇടപെടലുകളും അവര്‍ നല്‍കുന്ന സേവനങ്ങളും സാധാരണക്കാര്‍ക്ക് ആശ്വാസകരവും ശ്ലാഘനീയവുമാണെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അഭിപ്രായപ്പെട്ടു. കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ സമൂഹത്തിന്റെ താഴെതട്ടിലെത്തിക്കുന്നതിനും സംഘടനകളുടെ പ്രവര്‍ത്തനം സഹായകരമാകുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാ നല്ല പ്രവര്‍ത്തനകള്‍ക്കും കോണ്‍സുലേറ്റിന്റെ പൂര്‍ണ പിന്തുണയുമുണ്ടാകും, കോണ്‍സു ല്‍ ജനറല്‍ പറഞ്ഞു. കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ ക്ലബ്ബിന്റെ 30-ാമത് വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് വൈസ് ചീഫ് ശൈഖ് ഹൈതം ബിന്‍ സഖര്‍ അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു.

ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ സമദ് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് വി ഡി മുരളീധരന്‍, ജോയിന്റ് സെക്രട്ടറി ടി പി മോഹന്‍ദാസ്, ട്രഷറര്‍ ആന്റണി സി എക്‌സ്, കള്‍ചറല്‍ സെക്രട്ടറി കെ സുബൈര്‍, സ്പോര്‍ട്‌സ് സെക്രട്ടറി പി എം സൈനുദ്ദീന്‍, ആര്‍ട്‌സ് കണ്‍വീനര്‍ വി അശ്റഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളിലും ഷട്ടില്‍ ടൂര്‍ണമെന്റിലും വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അധ്യാപകനും എഴുത്തുകാരനുമായ ഡഗ്ലസ് ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. നാല് പതിറ്റാണ്ടിന്റെ സേവനത്തിനു ശേഷം നാട്ടിലേക്ക് തീരിക്കുന്ന ക്ലബ്ബ് മുന്‍ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍ എം അബ്ദുല്‍ റസാഖിന് ഉപഹാരവും യാത്രയയപ്പും നല്‍കി. ക്ലബ്ബിന്റെ വിവിധ പരിപാടികളുടെ മുഖ്യ പ്രായോജകരായ സംരംഭകരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ആകര്‍ഷകമായ കലാപരിപാടികളുമുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest