Connect with us

Palakkad

ഒരു ടണ്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കി വിദ്യാര്‍ഥികള്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കന്നവര്‍ക്ക് ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കുന്ന എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ എല്‍ പി സ്‌കൂള്‍അവരും ഉടുക്കട്ടെ ജീവ കാരുണ്യപദ്ധതിയിലൂടെ ഒരു ടണ്ണിലധികം വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കി വിദ്യാര്‍ഥികള്‍ നന്മയുടെ പുതിയ പാഠങ്ങള്‍ തീര്‍ത്തു. സ്‌കൂള്‍ പി ടി എ കമ്മറ്റി, സ്‌കൂള്‍ മന്ത്രിസഭസംയുകതമായി മലപ്പുറം ജില്ലയിലെ പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബേങ്ക്് വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വസ്ത്ര കൈമാറ്റ ചടങ്ങ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ട് അധ്യക്ഷത വഹിച്ചു.

ശേഖരിച്ച വസ്ത്രങ്ങള്‍ മലപ്പൂറം പുളിക്കലിലെ ഷെല്‍ട്ടര്‍ ഇന്ത്യഡ്രസ്സ് ബേങ്ക് വിഭാഗത്തിന് എത്തിച്ചു കൊടുത്തു. പദ്ധതിയുടെഭാഗമായിശേഖരിച്ച വസ്ത്രങ്ങള്‍ ഷെല്‍ട്ടര്‍ ഇന്ത്യ വളന്റിയര്‍മാര്‍നമ്മുടെ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും അത്യാവശ്യക്കാര്‍ക്ക് സൗജന്യമായി നേരിട്ട് വിതരണം ചെയ്യും.

 

 

---- facebook comment plugin here -----

Latest