അംഗബലം കൂട്ടാന്‍ റൗഡികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയല്ല വേണ്ടതെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Posted on: February 26, 2018 5:45 pm | Last updated: February 26, 2018 at 8:11 pm

കൊച്ചി: അംഗബലം കൂട്ടാന്‍ റൗഡികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയല്ല വേണ്ടതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കൊലക്കത്തിയുമായി നടക്കുന്നതാണു രാഷ്ട്രീയ പ്രവര്‍ത്തനമെന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ചിലയിടങ്ങളില്‍ പൊലീസ് യജമാനസ്‌നേഹം കാണിക്കുകയാണെന്നും പന്ന്യന്‍ പറഞ്ഞു.

മണ്ണാര്‍ക്കാട്ടെ സഫീര്‍ വധക്കേസിലെ പ്രതികളില്‍ സിപിഐക്കാരുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. അക്രമികള്‍ക്കു സിപിഐയില്‍ ഇടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.