Connect with us

International

മാലദ്വീപില്‍ അടിയന്തരാവസ്ഥ ഒരുമാസത്തേക്ക് ദീര്‍ഘിപ്പിച്ച്‌ പാര്‍ലമെന്റ് പ്രമേയം

Published

|

Last Updated

മാലി: രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന മാലദ്വീപില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്താവസ്ഥ ഇനിയും ഒരുമാസത്തേക്ക് ദീര്‍ഘിപ്പിച്ചു.മാലദ്വീപ് പാര്‍ലിമെന്റാണ് ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കിയത് അടിയന്തരാവസ്ഥ തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവെയാണ് പാര്‍ലമെന്റിന്റെ തീരുമാനം.

38 അംഗങ്ങള്‍ മാത്രമാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവര്‍ എല്ലാവരും അടിയന്തരാവസ്ഥ ദീര്‍ഘിപ്പിക്കാനുള്ള പ്രസിഡന്റ് അബ്ദുല്ല യമീനിന്റെ തീരുമാനത്തെ പിന്തുണക്കുകയായരുന്നു.

മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം പ്രതിപക്ഷ നേതാക്കളെ ജയില്‍ മോചിതരാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ മാസം അഞ്ചിനാണ് മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് മാലദ്വീപ് ഇന്റിപെന്‍ഡന്റ് വാര്‍ത്താ വെബ്‌സൈറ്റാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. മാര്‍ച്ച് 22 നായിരിക്കും മാലദ്വീപില്‍ ഇനി അടിയന്തരാവസ്ഥ അവസാനിക്കുക.