Connect with us

Gulf

എയര്‍ ഇന്ത്യ അബുദാബിയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തും

Published

|

Last Updated

അബുദാബി: അബുദാബി, അല്‍ ഐന്‍ നഗരങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അബുദാബി, അല്‍ ഐന്‍ മേഖലാ മാനേജര്‍ രഞ്ജന്‍ കുമാര്‍ ദത്ത അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അബുദാബിയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് ആരംഭിക്കും. ശരിയായ അവസരങ്ങള്‍ മുതലെടുക്കാന്‍ എയര്‍ ഇന്ത്യ തയ്യാറാണ്.

വ്യോമയാന മേഖലയില്‍ നടക്കുന്ന മത്സരം ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നെങ്കിലും നഷ്ട്ടത്തിന്റെ കാരണം പറഞ്ഞ് സര്‍വീസ് നിര്‍ത്തലാക്കുകയായിരുന്നു, നിലവില്‍ മുംബൈയിലേക്കാണ് എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്നും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് വിമാന സര്‍വീസ് നടത്താത്തത് കാരണം ഈ ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയെല്ല. അബുദാബി, അല്‍ ഐന്‍ മേഖലകളില്‍ ശക്തമായ മത്സരം നേരിടേണ്ടിവരുമെന്ന് ദത്ത പറഞ്ഞു. ബിസിനസ് ക്ലാസ് യാത്രക്കാരെ ലക്ഷ്യമിട്ട് ഞങ്ങളുടെ ബിസിനസ് ക്ലാസിന് ഉടന്‍ താങ്ങാനാവുന്ന വിലക്കുറവുകള്‍ ഉണ്ടാകും, ഉയര്‍ന്ന നിരക്ക് കാരണം ബിസിനസ് ക്ലാസില്‍ നിന്ന് ഒഴിവായ ആളുകളെ ബിസിനസ് ക്ലാസിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എയര്‍ ഇന്ത്യ കൂടുതല്‍ യാത്രക്കരെ ലക്ഷ്യമിട്ട് അബുദാബി ന്യൂ ഡല്‍ഹി റൂട്ടില്‍ ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.