ബസ് ചാര്‍ജ് വര്‍ധനവ്; ഇനിയും ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

Posted on: February 14, 2018 7:25 pm | Last updated: February 15, 2018 at 10:32 am

തിരുവനന്തപുരം: എല്ലാവരുടെയും താല്‍പര്യം പരിഗണിച്ചാണ് ചാര്‍ജ് വര്‍ധനവില്‍ തീരുമാനമെടുത്തതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇനിയും തീരുമാനത്തില്‍ ആശങ്കകളുണ്ടെങ്കില്‍ ചര്‍ച്ചക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥികളുടെ എതിര്‍പ്പുണ്ടാകുമെന്നതിനാലാണ് കണ്‍സെഷന്‍ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാത്തത്. സ്വകാര്യ ബസുടമകളില്‍നിന്ന് സമ്മര്‍ദമുണ്ടായിട്ടില്ല, മന്ത്രി പറഞ്ഞു.

നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട പഠനം നടത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്റെ പ്രധാന ശിപാര്‍ശകള്‍ കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് അംഗീകരിച്ചിരുന്നു. ഡീസല്‍.

അതേസമയം, നിരക്ക് വര്‍ധന അപര്യാപ്തമാണെന്നും തുടര്‍ന്ന് നടപടി വ്യാഴാഴ്ച തീരുമാനിക്കുമെന്നുമാണ് ബസുടമകളുടെ നിലപാട്.