Connect with us

National

റാഫേല്‍ ഇടപാട്: വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള റാഫേല്‍ ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കരാറിലെ വിശദാംശങ്ങള്‍ സഭയില്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചതോട ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരണം നല്‍കുകയായിരുന്നു. 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സുമായി കറാറുണ്ടാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഇക്കാര്യത്തില്‍ യു പി എ സര്‍ക്കാരിന്റെ കീഴ്‌വഴക്കങ്ങളാണ് തങ്ങളും പിന്തുടര്‍ന്നതെന്നും ജയറ്റ്‌ലി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും കേന്ദ്രസര്‍ക്കാരിനെക്കുറിച്ചും ഉന്നയിക്കാന്‍ ആരോപണങ്ങളില്ലാത്തതിനാല്‍ പ്രതിപക്ഷം കെട്ടിച്ചമച്ചതാണ് റാഫേലിനെക്കുറിച്ചുള്ള വിവാദമെന്നും എന്‍ ഡി എ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആയുധ ഇടപാടുകള്‍ രഹസ്യമായിരിക്കുമെന്ന് പ്രണാബ് മുഖര്‍ജി പ്രതിരോധമന്ത്രി ആയിരുന്നപ്പോള്‍ തീരുമാനമെടുത്തതാണ്.
രാഹുല്‍ ഗാന്ധി പ്രണാബ് മുഖര്‍ജിയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

 

Latest