ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ കടലാസ് സൗധമെന്ന് ചെന്നിത്തല

Posted on: February 2, 2018 3:39 pm | Last updated: February 2, 2018 at 3:39 pm

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജിഎസ്ടി നിലവില്‍ വന്നതോടെ നികുതികള്‍ക്ക് മേലുള്ള സര്‍ക്കാറിന്റെ അധികാരം നഷ്ടപ്പെട്ടിട്ടും തോമസ് ഐസക്ക് 950 കോടി രൂപയുടെ നികുതി ബാധ്യതകള്‍ തന്ത്രപരമായും നിര്‍ദാക്ഷിണ്യമായും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. സാധാരണക്കാരും പാവപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നികുതി ബാധ്യതകളാണിത്. ക്ഷേമപെന്‍ഷനുകളില്‍ നിന്ന് ആളുകളെ ഒഴിവാക്കാനായി വളഞ്ഞവഴിയിലൂടെ പുതിയ നിബന്ധനകള്‍ കൊണ്ട് വരികയാണ്. ഓരോ വര്‍ഷവും പെന്‍ഷനില്‍ 100 രൂപ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.