വിവാദ പ്രസ്താവനയില്‍ ഖേദംപ്രകടിപ്പിച്ച് അനന്ത്കുമാര്‍ ഹെഗ്‌ഡെ

Posted on: December 28, 2017 11:28 am | Last updated: December 28, 2017 at 3:31 pm

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു. ഭരണഘടനയാണ് പരമോന്നതമെന്നും ഹെഡ്‌കെ പറഞ്ഞു. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടനയ്ക്ക് എതിരെ പോകാന്‍ കഴിയില്ലെന്നും ഹെഡ്‌കെ പറഞ്ഞു.

രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നുമായിരുന്നു അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശം. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

ആരെങ്കിലും തങ്ങള്‍ മുസ്ലിമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ലിംഗായത്താണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്. എന്നാല്‍ മതനിരപേക്ഷകരാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നമെന്നുമാണ് അദ്ദേഹം പറഞ്ഞത്.