സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം

Posted on: December 26, 2017 1:55 pm | Last updated: December 27, 2017 at 10:52 am
SHARE

തിരുവനന്തപുരം: ‘വാനാക്രൈ ആക്രമണത്തിനു ശേഷം സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം. കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാക്കി പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണു തിരുവനന്തപുരത്ത് നിന്നും വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ സംഘത്തിലുണ്ടായ ആക്രമണത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

ബാങ്കിലെ സെര്‍വറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കംപ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം. കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. റീസ്റ്റാര്‍ട്ട് ചെയ്‌തെപ്പോഴാണ് പണമാവശ്യപ്പെട്ട സന്ദേശം ലഭിച്ചത്.

കംപ്യൂട്ടറിലെ ഫയലുകള്‍ ‘എന്‍ക്രിപ്റ്റ്’ ചെയ്തിരിക്കുകയാണെന്നും ‘ഡീക്രിപ്റ്റ്’ ചെയ്തു കിട്ടണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു അത്. വിര്‍ച്വല്‍ കറന്‍സിസായ ബിറ്റ് കോയിന്‍ വഴിയാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്ക് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്

 

LEAVE A REPLY

Please enter your comment!
Please enter your name here