നെല്‍വയല്‍ നികത്തല്‍ ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമാക്കാന്‍ ധാരണ

Posted on: December 26, 2017 12:19 pm | Last updated: December 26, 2017 at 9:13 pm

തിരുവനന്തപുരം: പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ നിലംനികത്തുന്നതിന് ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രം മതിയെന്ന് തീരുമാനം. സി.പി.എം-സി.പി.ഐ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിക്കൊപ്പമാണ് നിയമത്തിലെ പത്താം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച നിര്‍ദേശം വന്നത്. പൊതു ആവശ്യങ്ങള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നെല്‍വയല്‍ നികത്താന്‍ അനുവദിക്കണമെന്ന വ്യവസായ വകുപ്പിന്റെ നിര്‍ദേശം പരിഗണിച്ചായിരുന്നു അത്.

സര്‍ക്കാര്‍ കാര്യങ്ങള്‍ക്കോ സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള കാര്യങ്ങള്‍ക്കോ മാത്രമായിരിക്കും. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇളവ് നല്‍കണമെന്ന വ്യവസ്ഥ വ്യവസായ വകുപ്പിന്റെ ആവശ്യപ്രകാരം എടുത്തുമാറ്റിയാല്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഇന്നു വൈകിട്ട് ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനം പുറത്തുവന്നേക്കും