കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു

Posted on: December 23, 2017 11:19 pm | Last updated: December 23, 2017 at 11:19 pm

ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ രണ്ട് പേര്‍ കൂടി മരിച്ചു. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ വടക്ക്പടിഞ്ഞാറന്‍ ലോസ് ആഞ്ചല്‍സിലെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും നീങ്ങുകയാണെന്ന് അധിക്യതര്‍ പറഞ്ഞു. തോമസ് കാട്ടുതീ രണ്ടാഴ്ചകൊണ്ട് വന്‍ നാശമാണ് വരുത്തിയിരിക്കുന്നത്. 700ലധികം വീടുകളാണ് കത്തിച്ചാമ്പലായത്.

വെഞ്ചുറ, സാന്റ ബാര്‍ബറ എന്നിവിടങ്ങളില്‍മാത്രം 273,400 ഏക്കറാണ് കത്തി നശിച്ചത്. 2003ലെ സിദാര്‍ കാട്ടുതീയെക്കാള്‍ 154 ഏക്കര്‍ വലുതാണ് തോമസ് കാട്ടുതീ. സിദാര്‍ കാട്ടുതീയില്‍ അന്ന് 15 പേര്‍ മരിച്ചിരുന്നു.
1932ന് ശേഷം കാലിഫോര്‍ണിയയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയായിരുന്നു ഇത്. ഒരു അഗ്നിശമന സേനാംഗവും ഒരു സിവിലിയനുമാണ് തോമസ് കാട്ടുതീയില്‍ മരിച്ചത്.