ഡെല്‍ഹി മെട്രോ ഉദ്ഘാടനത്തിന് കെജ്‌രിവാളിന് ക്ഷണമില്ല

Posted on: December 23, 2017 8:13 pm | Last updated: December 23, 2017 at 8:13 pm

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ പുതുതായി നിര്‍മിച്ച മാഗ്‌നിറ്റ ലൈനിന്റെ ഉദ്ഘാടനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മെട്രോയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുന്നത്. മെട്രോ ഉദ്ഘാടനത്തെ സംബന്ധിച്ച ക്ഷണം ലഭിക്കാതിരുന്നത്‌കൊണ്ടാണ് പങ്കെടുക്കാത്തതെന്ന് കെജ്‌രിവാളിന്റെ ഓഫീസ് അറിയിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനങ്ങള്‍ക്ക് കുറഞ്ഞ പൈസയില്‍ സുരക്ഷിത യാത്ര ഉറപ്പുവരുത്തുക എന്നതാണ് ഡല്‍ഹി സര്‍ക്കാറിന്റെ ലക്ഷ്യം. നേരത്തെ മെട്രോയിലെ നിരക്ക് വര്‍ധനക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. പുതിയ ലൈനിന്റെ പരീക്ഷണ ഓട്ടത്തില്‍ മെട്രോ അപകടത്തിലാവുകയും ചെയ്തിരുന്നു.