കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ചുകൊല്ലണം: കര്‍ണാടക ഗവര്‍ണര്‍

Posted on: December 17, 2017 3:02 pm | Last updated: December 17, 2017 at 11:03 pm

ബെംഗളൂരു : അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല രംഗത്ത്. ഭീകരരുമായും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലാകുന്നവരുമായും ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വാല ഇതു പറഞ്ഞത്. രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക ഭീകരനാണ് അജ്മല്‍ കസബ്. വിചാരണയ്ക്കുശേഷം ഇയാളെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു.

ഭീകരരെ തൂക്കിലേറ്റുന്ന വാര്‍ത്തകള്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും വാല ആവശ്യപ്പെട്ടു.