Connect with us

Kerala

51,214 ബിരുദങ്ങള്‍ക്ക് അംഗീകാരം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രത്യേക സെനറ്റ് യോഗത്തില്‍ 51,214 ബിരുദങ്ങള്‍ അവാര്‍ഡ് ചെയ്തു. 46,506 ബിരുദം, 4,526 ബിരുദാനന്തര ബിരുദം, 72 ഡിപ്ലോമ, 43 എം ഫില്‍, 67 പി എച്ച് ഡി എന്നിവയാണ് വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബശീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സെനറ്റില്‍ അവാര്‍ഡ് ചെയ്തത്. ഇന്നലെ രാവിലെ 10ന് തുടങ്ങി 11.15 ഓടെ ബിരുദങ്ങള്‍ അംഗീകരിച്ച് സെനറ്റ് യോഗം പിരിഞ്ഞു.

സര്‍വകലാശാലയില്‍ ഇടതു നിയന്ത്രണത്തിലുള്ള നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ സെനറ്റാണ് ഇന്നലെ ചേര്‍ന്നത്. ഏതാനും മാസങ്ങളായി സിന്‍ഡിക്കേറ്റ് യോഗം ചേരാത്തതിരുന്നതിനാല്‍ മറ്റ് അജന്‍ഡകള്‍ സെനറ്റിന്റെ പരിഗണനക്ക് വന്നിരുന്നില്ല. അതിനാലാണ് ബിരുദങ്ങള്‍ അംഗീകരിച്ച് യോഗം വേഗത്തില്‍ പിരിഞ്ഞത്.

Latest