നീതിപീഠം ദൈവമാണ്; വിധിയില്‍ സന്തോഷമുണ്ട്: രാജേശ്വരി

Posted on: December 14, 2017 11:57 am | Last updated: December 14, 2017 at 3:22 pm

കൊച്ചി: അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ നല്‍കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ഒരമ്മയ്ക്കും ഈ ഗതിയുണ്ടാകരുത്. മകളുടെ ആത്മാവിനു വേണ്ടി എല്ലാവരോടും നന്ദി പറയുന്നു. നീതിപീഠം ദൈവമാണ്. കോടതിക്കും പോലീസിനോടും അഭിഭാഷകരോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

ഇത്തരത്തിലൊരു വിധി കേള്‍ക്കാനായിരുന്നു ആഗ്രഹിച്ചതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. തൂക്കിലേറ്റിയ ശേഷം അമീറുളിന്റെ ശരീരം പുറത്തെത്തിയാലേ സമാധാനമാകൂവെന്നും നീതിപീഠത്തോടും അന്വേഷണസംഘത്തോടും ഒരുപാട് നന്ദിയുണ്ടെന്നും ദീപ പറഞ്ഞു.