Connect with us

Gulf

വ്യോമയാന രംഗത്ത് യു എ ഇ ആഗോള തലത്തില്‍ ഒന്നാമത്

Published

|

Last Updated

ദുബൈ: ആഗോള തലത്തില്‍ വ്യോമയാന രംഗത്തു യു എ ഇ ഉന്നതമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്തി അപകടങ്ങള്‍ കുറക്കുന്നതില്‍ ലോകത്തു മികച്ചുനില്‍ക്കുകയാണെന്ന് ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി. യു എ ഇയുടെ സമ്പദ് ഘടനയുടെ മൊത്തം 17 ശതമാനം വ്യോമയന രംഗത്ത് നിന്നാണെങ്കില്‍ ദുബൈയുടെ സമ്പദ് ഘടന 27 ശതമാനവും വ്യോമയന രംഗത്തെ ആശ്രയിച്ചാണ്. യു എ ഇ ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. വ്യോമയാന രംഗത്തെ വെല്ലുവിളികളെ അതിജയിക്കാന്‍ ഉന്നതമായ മാനദണ്ഡങ്ങളാണ് രാജ്യം ഏര്‍പെടുത്തിയിട്ടുള്ളത്. ഉന്നതമായ സുരക്ഷാ ക്രമീകരണങ്ങളിലൂടെ മികച്ച പരിരക്ഷയാണ് വ്യോമയാന രംഗത്ത് കൈവരിച്ചിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സി ഇ ഒ സൈഫ് അല്‍ സുവൈദി പറഞ്ഞു.

ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് സംഘടിപ്പിച്ച ദ്വിദിന റിംസ് അപകട നിവാരണ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
60,000 കോടി ദിര്‍ഹമിന്റെ നിക്ഷേപമാണ് വ്യോമയാന രംഗത്ത് രാജ്യത്ത് നടത്തിയിട്ടുള്ളത്. 27 രാജ്യങ്ങള്‍ 873 വിമാനങ്ങളാണ് വിവിധ നഗരങ്ങളിലേക്കായി സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷത്തോടെ 10 വിമാനത്താവളങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 12.5 കോടി യാത്രക്കാരാണ് യു എ ഇയില്‍ നിന്ന് വിവിധയിടങ്ങളിലേക്കായി പറന്നത്. ഈ മേഖലയിലെ ഏതൊരു പ്രശ്‌നവും വ്യോമയന രംഗത്തെ ആഗോളതലത്തില്‍ വ്യാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest