കുറ്റപത്രം ചോര്‍ന്ന സംഭവം; നടന്‍ ദിലീപിന്റെ വാദം പൂര്‍ത്തിയായി

Posted on: December 12, 2017 10:05 pm | Last updated: December 13, 2017 at 8:46 am

അങ്കമാലി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് പോലീസ് ചോര്‍ത്തി നല്‍കിയെന്ന നടന്‍ ദിലീപിന്റെ പരാതിയില്‍ ദിലീപിന്റെ ാദം പൂര്‍ത്തിയായി.

കോടതിയില്‍ സമര്‍പ്പിക്കേണ്ട കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നല്‍കി നീതി നിര്‍വഹണത്തെ തടസ്സപ്പെടുത്തിയെന്നും അതിനാല്‍ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യത്തിന് നടപടികള്‍ സ്വീകരിച്ച് ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും ദിലീപിന് വേണ്ടി കോടതിയില്‍ ആവശ്യപ്പെട്ടു.

ദിലീപിനു വേണ്ടി അഡ്വ. രാമന്‍പിള്ളയുടെ സഹഅഭിഭാഷകന്‍ സുജേഷ് മേനോന്‍ വാദിച്ചു. ഇക്കാര്യത്തില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം അങ്കമാലി കോടതി 16ന് കേള്‍ക്കും.