സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി

Posted on: November 1, 2017 10:38 am | Last updated: November 1, 2017 at 10:57 am

തിരുവനന്തപുരം: കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ സംസ്ഥാനത്തെ വ്യാപാരികള്‍ ഇന്ന് കടയടച്ച് പ്രതിഷേധിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ ആറിന് തുടങ്ങിയ സമരം വൈകീട്ട് അഞ്ചിന് സമാപിക്കും.

ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴുപ്പിക്കുന്ന വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.