Connect with us

Kerala

ഹോര്‍ഡിംഗിസുകളിലും ഫ്‌ളക്‌സുകളിലും ജീവിച്ചിരിക്കുന്നവരുടെ ചിത്രം ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹോര്‍ഡിംഗിസുകളിലും ഫ്‌ളക്‌സുകളിലും ജീവിച്ചിരിക്കുന്നവരുടെ ചിത്രം ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ ആരുമ്പാക്കത്തെ തിരുലോചന കുമാരി നല്‍കിയ ഹരജിയിലാണ് കോടതി വിധി. തന്റെ വീട്ടിലേക്കുള്ള വഴി മറച്ച് സ്ഥാപിച്ച ബോര്‍ഡുകളും കൊടികളും മാറ്റാന്‍ നിര്‍ദേശം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ വാദം കേട്ട കോടതി കെട്ടിടങ്ങളുടെ ചുമരുകളിലും ജനവാസ മേഖലകളിലും ചിത്രങ്ങള്‍ പതിക്കുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സ്ഥലം വൃത്തികേടാക്കലിനെതിരായ നിയമ പ്രകാരം കേസെടുക്കണമെന്നും കോടതി വ്യക്തമാക്കി. ആവശ്യമായ അനുമതി വാങ്ങിയാണ് ഫ്‌ളക്‌സുകളും ഹോര്‍ഡിംഗിസുകളിലും വെക്കുന്നതെങ്കില്‍ അതില്‍ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ പാടില്ല. ഉത്തരവ് ലംഘിച്ച് സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണം.

ശുചിത്വ പൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവെന്ന് ജസ്റ്റിസ് വൈദ്യനാഥന്‍ വ്യക്തമാക്കി. ഉത്തരവ് കൃത്യമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പോസ്റ്ററുകള്‍ക്ക് ഉത്തരവ് ബാധകമാണോ എന്ന് വ്യക്തമല്ല.

Latest