Connect with us

National

ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍; ആര്‍ബിഐ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കി കൊണ്ടുള്ള ആര്‍ബിഐ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി.സ്വകാര്യത വിധിയുടെ ലംഘനമാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കല്യാണി മേനോന്‍ സെന്‍ എന്നയാളാണ ഹര്‍ജി നല്‍കിയിരിക്കുന്നത്. ബാങ്ക്അക്കൗണ്ടുകളെ ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെണ് റിസര്‍വ്ബാങ്ക്ഓഫ്ഇന്ത്യ(ആര്‍ബിഐ) വ്യക്തമാക്കിയിരുന്നു.

ഇത് അനിവാര്യമല്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണം.
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിവരാവകാശ നിയമം പ്രകാരം നല്‍കിയ മറുപടിയില്‍ ആര്‍.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
അമ്ബതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാവിധ പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയവും നേരത്തെ ഉത്തരവിട്ടിരുന്നു.
ഡിസംബര്‍ 31 ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ നടത്താനാകാതെ വരും