Connect with us

Gulf

ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് 2018 തുടക്കം മുതല്‍ ആരംഭിക്കും

Published

|

Last Updated

ജിദ്ദ: സഊദിയുടെ ഗതാഗത മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഹറമൈന്‍ അതിവേഗ റെയില്‍വേ ഗതാഗതം ആരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം ജിദ്ദ സ്‌റ്റേഷനില്‍ നിന്നും പരീക്ഷണാര്‍ത്ഥം ഓടിച്ച ട്രെയിന്‍ മക്ക സ്‌റ്റേഷനില്‍ വിജയകരമായി എത്തി.
ഇതോടെ മദീനയില്‍ നിന്നും മക്ക വരെയുള്ള ട്രാക്കുകള്‍ ഗതാഗതത്തിനു സജ്ജമായി.
2018 ജനുവരിയോടെ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചേക്കുമെന്നാണു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

450 കിലോമീറ്ററാണു ഹറമൈന്‍ റെയില്‍വേ ട്രാക്കിന്റെ ആകെ നീളം. മക്ക,മദീന,ജിദ്ദ സുലൈമാനിയ, ജിദ്ദ എയര്‍പ്പോര്‍ട്ട്, റാബിഗ് എന്നീ 5 സ്‌റ്റേഷനുകളാണുള്ളത്.
മക്കയില്‍ നിന്നും മദീനയിലേക്കെത്താനുള്ള സമയ ദൈര്‍ഘ്യം 2 മണിക്കൂറും 5 മിനിട്ടും ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് എത്താന്‍ 97 മിനുട്ടുമാണെടുക്കുക.
.മണിക്കൂറില്‍ 320 കി.മീറ്ററാണു ട്രെയിനുകളുടെ പരമാവധി വേഗത.

15 ബോഗികളുള്ള 35 ട്രെയിനുകളാണു സ ര്‍വ്വീസ് നടത്തുക.3 ബോഗികള്‍ ഫാസ്റ്റ് ക്ലാസ് ആയിരിക്കും.

ജിദ്ദയില്‍ നിന്നും മക്കയിലേക്ക് ഓരോ 10 മിനുട്ടിലും ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് ഓരോ 30 മിനുട്ടിലും ട്രെയിനുകള്‍ ലഭ്യമായിരിക്കും.

2009 ല്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ഷത്തില്‍ 60 മില്ല്യന്‍ യാത്രക്കാര്‍ക്ക് ഹറമൈന്‍ ട്രെയിന്‍ വഴി യാത്ര ചെയ്യാന്‍ സാധിക്കും. അടുത്ത ഹജ്ജിനു ഹാജിമാരുടെ മക്ക മദീന യാത്രകള്‍ ഹറമൈന്‍ ട്രെയിന്‍ വഴിയായിരിക്കും. സഊദി അറേബ്യയുടെ വികസന ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായിരിക്കും ഹറമൈന്‍ റെയില്‍വേ.

Latest