Connect with us

International

ദക്ഷിണകൊറിയയുടെ തന്ത്രപ്രധാനമായ യുദ്ധരഹസ്യങ്ങള്‍ ഉത്തരകൊറിയ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

Published

|

Last Updated

സോള്‍: ദക്ഷിണകൊറിയയുടെ തന്ത്രപ്രധാനമായ യുദ്ധരഹസ്യങ്ങള്‍ ഉത്തരകൊറിയ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന സൈനിക രേഖകളും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ്ഉന്നിനെ വധിക്കാനുള്ള പദ്ധതിയുമാണ് ചോര്‍ത്തിയത്.

ഉത്തര കൊറിയയുടെ ഹാക്കര്‍മാരാണ് ഇവ ചോര്‍ത്തിയതെന്ന് ആരോപിച്ച് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് അംഗം റീ ഛിയാള്‍ഹീയാണ് രംഗത്തെത്തിയത്. പ്രതിരോധ മന്ത്രാലയത്തില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 2016 സെപ്തംബറിലാണ് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നെറ്റ്വര്‍ക്ക്് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന്് ദക്ഷിണകൊറിയയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് റീ ചോല്‍ ഹീ പറഞ്ഞു. നഷ്ടമായ ഫയലുകളില്‍ ഓപ്പറേഷണല്‍ പ്ലാന്‍
5015 എന്ന തന്ത്രപ്രധാനഫയലുമുണ്ടെന്നാണ് വിവരം. 235 ജിഗാബൈറ്റ് വരുന്ന ഫയലുകള്‍ ചോര്‍ത്തപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ ആരോപണത്തോടു പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചു. ദക്ഷിണ കൊറിയ ഭരിക്കുന്ന പാര്‍ട്ടിയുടെ എംപിയും പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയംഗവും കൂടിയാണ് റീ.

 

Latest