കൊണ്ടോട്ടിയില്‍ മിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

Posted on: October 6, 2017 8:35 pm | Last updated: October 6, 2017 at 8:35 pm

കൊണ്ടോട്ടി : മിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്ബത്ത് സ്വദേശി ഫാസില്‍ (22) ആണ് മരിച്ചത്.

ബ്ലോസം കോളജിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ വൈകീട്ട് മൂന്നു മണിയോടെയാണ് ഫാസിലിന് മിന്നലേറ്റത്.