Connect with us

Ongoing News

നാലാം ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

Published

|

Last Updated

ബംഗളൂരു: നാലാം ഗുരുത്വാകര്‍ഷണ തരംഗം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ആഗസ്റ്റ് 14നാണ് തരംഗം കണ്ടെത്താനായതെന്ന് ലിഗോ വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് വന്‍ താമോ ഗര്‍ത്തങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ നിന്നാണ് നാലാം ഗുരുത്വകര്‍ഷണ തരംഗത്തെക്കുറിച്ച് ശാസ്ത്രലോകത്തിന് അറിവ് ലഭിച്ചത്.

ഗുരുത്വ സ്ഥലകാലത്തിനുള്ളിലുള്ള ഒരു വ്യതിയാനം മൂലമുണ്ടാവുന്ന തരംഗങ്ങളാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍. ഇത് അതിന്റെ പ്രഭവസ്ഥാനത്തുനിന്ന് പുറത്തേക്ക് പ്രവഹിക്കുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം അടിസ്ഥാനമാക്കി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണിതിന്റെ സാദ്ധ്യത പ്രവചിച്ചത്. ദ്വന്ദ്വതാരകങ്ങള്‍, വെള്ളക്കുള്ളന്മാര്‍, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, തമോദ്വാരങ്ങള്‍ മുതലായവയെല്ലാം ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

2016 ഫെബ്രുവരി 11നാണ് ഗുരുത്വാകര്‍ഷണ തരംഗം കണ്ടെത്തിയ വിവരം ശാസ്ത്ര ലോകം വെളിപ്പെടുത്തിയത്. 2015ലാണ് ആദ്യ രണ്ട് ഗുരുത്വാകര്‍ഷണ തരംഗങ്ങളും കണ്ടെത്തിയത്. പിന്നീട് 2017 ജനുവരിയില്‍ മൂന്നാം ഗുരുത്വാകര്‍ഷണ തരംഗം കണ്ടെത്തി. ലിഗോ ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണത്തില്‍ തന്നെയാണ് ഇവയെല്ലാം കണ്ടെത്തിയത്. 1300 കോടി പ്രകാശവര്‍ഷം അകലെയുള്ള രണ്ടു തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടിയെ തുടര്‍ന്ന് ഉണ്ടായ ഗുരുത്വ തരംഗമാണു പരീക്ഷണശാലയില്‍ കണ്ടെത്തിയത്. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്താനുള്ള വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Latest