ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ നാളെ മടങ്ങിയെത്തും

Posted on: September 27, 2017 8:49 am | Last updated: September 26, 2017 at 10:53 pm

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി വഴി യാത്രയായിരുന്ന ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ നാളെ മടങ്ങിയെത്തും 305 പേരടങ്ങുന്ന സംഘമാണ് ലക്ഷദ്വീപില്‍ നിന്ന് യാത്രയായിരുന്നത്. നാളെ വൈകിട്ട് 3.45ന് എത്തുന്ന വിമാനത്തില്‍ 300 പേരാണ് നെടുമ്പാശ്ശേരിയിലെത്തുക. ബാക്കി അഞ്ച് പേര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.45നുള്ള വിമാനത്തിലും മടങ്ങിയെത്തും.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ച 4500 ഹാജിമാര്‍ ഇതുവരെ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ഇന്നലെ രാവിലെ ഏഴ് മണിക്കും 10 മണിക്കുമായി എത്തിയ രണ്ട് വിമാനങ്ങളില്‍ 600 പേര്‍ മടങ്ങിയെത്തി. 300 ഹാജിമാരുമായി വൈകിട്ട് 5.45ന് എത്തേണ്ടിയിരുന്ന വിമാനം മദീന വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം തിരിച്ചിറക്കുകയായിരുന്നു.