കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റഡിയില്‍

Posted on: September 21, 2017 12:58 pm | Last updated: September 21, 2017 at 8:07 pm

മലപ്പുറം: കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. കുറ്റിപ്പുറത്തെ ഒരു ലോഡ്ജിലാണ് സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് ഇരുവരും ലോഡ്ജ് മുറിയെടുത്തത്. ഇന്ന് രാവിലെയോടെ ഇരുവരും തമ്മില്‍ പിണങ്ങുകയും യുവതി ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇര്‍ഷാദ് തന്നെ ചതിക്കുകയാണെന്ന ഭയത്തെ തുടര്‍ന്നാണ് യുവതി ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. കരച്ചില്‍ കേട്ടെത്തിയ ലോഡ്ജിലുണ്ടായിരുന്ന മറ്റുള്ളവരും മാനേജരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുറ്റിപ്പുറം ഡിവൈഎസ്പി കേസ് രജിസ്റ്റര്‍ ചെയ്തു.