Connect with us

National

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വൈ സി മോദി പുതിയ എന്‍ഐഎ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍ഐഎ) പുതിയ ഡയറക്ടര്‍ ജനറല്‍ ആയി വൈ സി മോദിയെ നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ മേധാവിയായ ശരത് കുമാര്‍ ഒക്ടോബര്‍ അവസാനം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

2002ലെ ഗുജറാത്ത് കലാപ കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു മോദി. നരോദ പാട്യ, നരോദ ഗാം, ഗുല്‍ബര്‍ഗ സൊസൈറ്റി എന്നീ മൂന്ന് കേസുകളായിരുന്നു വൈ. സി മോദി അന്വേഷിച്ചിരുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസിലടക്കം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് വൈ. സി മോദി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
1984 ബാച്ച് ഐപിഎസ് ഓഫീസറാണ് മോദി. സിബിഐ അഡീഷണല്‍ ഡയറക്ടര്‍, ഷില്ലോഗ് എഡിജിപി പദവികള്‍ വഹിച്ചിട്ടുണ്ട്.

Latest