ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരണം

Posted on: September 13, 2017 12:34 pm | Last updated: September 13, 2017 at 12:34 pm

കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ കൂടാളി സ്വദേശി ഷിജില്‍ മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഷിജില്‍ മരിച്ചതായി കഴിഞ്ഞദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു.

ഐഎസില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.