വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന്

Posted on: September 12, 2017 7:08 pm | Last updated: September 12, 2017 at 8:57 pm

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി രാജി വച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കും. വെള്ളിയാഴ്ച വിജ്ഞാപനം ഇറങ്ങും. ഇൗ മാസം 22 വരെ നാമനിർദേശ പത്രികൾ നൽകാം. 25ന് സൂക്ഷ്മ പരിശോധന. 27 വരെ പത്രിക പിൻവലിക്കാം. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍.

വോട്ട് ചെയ്തത് ആർക്കെന്ന് ഉറപ്പിക്കാൻ വോട്ടറെ സഹായിക്കുന്ന വിവിപാറ്റ് സംവിധാനം ഉള്ള വോട്ടിംഗ് മെഷീനാണ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക.

വേങ്ങരയിൽ ആരെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ച് മുസ്ലിം ലീഗിൽ ചർച്ചകൾ സജീവമാണ്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്, അബ്ദുർറഹ്മാൻ രണ്ടത്താണി, കെ എൻ എ ഖാദർ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. ഇതിൽ മജീദിനാണ് മുൻതൂക്കം.

ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ സ്ഥാനം രാജിവെച്ചത്. 2016ൽ 38,057 വോട്ടുകൾക്കായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിജയം.