Connect with us

Ongoing News

കൊല്ലത്തേക്ക് സാഹിത്യോത്സവിന്റെ രണ്ടാംവരവ്

Published

|

Last Updated

കൊല്ലം: സര്‍ഗപ്രതിഭകളുടെ രണ്ടാംവരവ് ആഘോഷമാക്കാന്‍ കൊല്ലം ഒരുങ്ങി. എസ് എസ് എഫ് സംസ്ഥാനസാഹിത്യോത്സവിന് രണ്ടാംതവണ വേദിയാകുന്ന കൊല്ലത്ത് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദേശിംഗനാടിന്റെ ചരിത്രപുസ്തകത്തിന് പുതിയൊരു താള്‍ നല്‍കാന്‍ തയ്യാറെടുത്തിരിക്കുകയാണ് കൊട്ടിയം തഴുത്തല ഖാദിസിയ്യ നഗരി. ഇന്ന് വൈകുന്നേരം നാലിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കലാവസന്തത്തിന് തുടക്കമാകും. അതി വിശാലമായ വേദിയാണ് പരിപാടിയുടെ മുഖ്യആകര്‍ഷണം.

മുവ്വായിരത്തോളം കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന പരിപാടിയില്‍ യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാതലങ്ങളില്‍ പ്രതിഭാത്വം തെളിയിച്ചവരാണ് പങ്കെടുക്കുന്നത്. 16 വര്‍ഷം മുമ്പാണ് കൊല്ലം ഇതിന് മുമ്പ് സാഹിത്യേത്സവിന് വേദിയായത്. 24 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന സാഹിത്യോത്സവങ്ങള്‍ കേരളത്തിലെ ഏറ്റവും ജനകീയമായ കലാ മേളയായി മാറികഴിഞ്ഞു. മാപ്പിള കലകളില്‍ വെള്ളം ചേര്‍ക്കാതെ പഴമയുടെ തനത് രൂപത്തിലും ഭാവത്തിലും ഒപ്പം ആധുനികതയുടെ പുത്തന്‍ സാങ്കേതികതയും സമന്വയിപ്പിച്ചാണ് എസ് എസ് എഫ് സാഹിത്യോത്സവങ്ങള്‍ അണിയിച്ചൊരുക്കുന്നത്. മാപ്പിള പാടിന്റെ സംസ്‌കാരവും പാരമ്പര്യവും കോര്‍ത്തിണക്കി പ്രതിഭകള്‍ അരങ്ങിലെത്തുമ്പോള്‍ കൊല്ലത്തുകാര്‍ ഇതുവരെയും ആസ്വദിക്കാത്ത പുതിയ താളങ്ങള്‍ ആസ്വദക മനസുകളില്‍ വസന്തം വിരിയിക്കും. പ്രഭാഷണങ്ങള്‍, ഡിജിറ്റല്‍ ഡിസൈനിംഗ്, കൊളാഷ്, ദഫ് തുടങ്ങിയവയും മത്സരയിനങ്ങളായുണ്ട്.

ഖാദസിയ്യ കാമ്പസില്‍ 11 വേദികളിലായാണ് പരിപാടി നടക്കുന്നത്. മൂവായിരത്തോളം പോര്‍ക്ക് താമസിക്കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങികഴിഞ്ഞു. വിശാലമായ ഭക്ഷണ ഹാള്‍, നിസ്‌കരിക്കാനാവശ്യമായ സൗകര്യങ്ങള്‍, ഗ്രീന്‍ റൂമുകള്‍, മീഡിയ വിഭാഗം തുടങ്ങിയവയെല്ലാം സജ്ജമായിട്ടുണ്ട്.

Latest