Connect with us

Kerala

ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദസഞ്ചാരികളുടെ അസൗകര്യം കണക്കിലെടുത്ത്: എക്‌സൈസ് മന്ത്രി

Published

|

Last Updated

കോഴിക്കോട്: വിനോദസഞ്ചാരികളുടെ അസൗകര്യം കണക്കിലെടുത്താണ് ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചതെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. പഴയ ദൂരപരിധി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ഭേദഗതി മദ്യനയത്തിന്റെ ഭാഗമായാണ്. ബാറുകള്‍ക്ക് ദൂരപരിധി കുറച്ചത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാറിന് അഭിപ്രായമില്ല. നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാറിന് അധികാരമുണ്ട്. ആ അധികാരമുപയോഗിച്ചാണ് പുതിയ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി ആണ് സര്‍ക്കാര്‍ കുറച്ചത്. ആരാധനാലയങ്ങളുടേയും സ്‌കൂളുകളുടേയും എസ്‌സിഎസ്ടി കോളനികളുടേയും അമ്പത് മീറ്റര്‍ പരിധിയില്‍ ബാറുകള്‍ തുറക്കാനാണ് അനുമതി. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടിളുളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള പരിധി ഇരുനൂറുമീറ്ററായി തുടരും.

Latest