നടിയെ ആക്രമിച്ച കേസ്: അപ്പുണ്ണിയെ പോലീസ് ചോദ്യം ചെയ്യുന്നു

Posted on: July 31, 2017 1:15 pm | Last updated: July 31, 2017 at 2:44 pm

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ റൂറല്‍ എസ് പി. എവി ജോര്‍ജിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെയാണ് അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. നേരത്തെ, അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കോടതി തള്ളിയിരുന്നു.

ദിലീപിന്റെ അറസ്റ്റോടെ അപ്പുണ്ണി ഒളിവില്‍ പോകുകയായിരുന്നു. പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.