ദുബൈ വിമാനത്താവളം; ആറു മാസംകൊണ്ട് നാല് കോടിയിലേറെ യാത്രക്കാര്‍

Posted on: July 28, 2017 11:10 am | Last updated: July 28, 2017 at 10:42 am

ദുബൈ: ദുബൈ വിമാനത്താവളം വഴി ഈവര്‍ഷം യാത്രചെയ്തത് 4.3 കോടി ആളുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആറുശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 59,43,359 പേരാണ് ഇന്ത്യയിലേക്കും തിരിച്ചും ദുബൈ വഴി യാത്രചെയ്തത്.

സഊദി അറേബ്യ (31,08,492), യു കെ (30,64,172), പാക്കിസ്ഥാന്‍ (22,07,497), യു എസ്(15,61,559) എന്നീ രാജ്യങ്ങളാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യക്ക് പിന്നില്‍. മൊത്തം 4,30,54,268 യാത്രക്കാരാണ് ഈ വര്‍ഷം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഏകദേശം 2,05,996 വിമാന സര്‍വീസുകളാണ് ഈ കാലയളവില്‍ ദുബൈയില്‍നിന്ന് നടന്നത്.